നിങ്ങളിലുമുണ്ട്, നിങ്ങളുടെ മക്കളിലുമുണ്ട് ട്രാൻസ്ജെൻഡർ. അതെങ്ങിനെ മനസ്സിലാകും? പ്രസവിക്കുന്ന സമയത്ത് ഡോക്ടർ നമ്മോട് പറയും ആൺകുട്ടിയാണ് പെൺകുട്ടിയാണ് എന്നൊക്കെ. എന്നാൽ ബോഡി പാർട്സ് നോക്കി നിർണയിക്കാൻ കഴിയുന്ന ഒന്നല്ല ജെൻഡർ ഐഡന്റിറ്റി. വെറും ആണിലും പെണ്ണിലും ഒതുങ്ങുന്നവരല്ല നമ്മൾ മനുഷ്യർ. ഭിന്നശേഷിയുള്ളവരും കോങ്കണ്ണ് ഉള്ളവരും കഷണ്ടിക്കാരും നരയുള്ളവരും ഒരു കുടുംബത്തിൽ ഉണ്ടാകുന്നതു പോലെ തന്നെ സംഭവിക്കുന്ന ഒന്നാണ് ട്രാൻജെൻഡർ ബെർത്തും. ആരുടെ വീട്ടിലും ട്രാൻജെൻഡർ ജനിക്കാം. ഏത് ഉദരത്തിലുമതിനു പിറക്കാം. ജനന സമയത്ത് ഇതു മനസ്സിലാവില്ല. ജനന […]
വാപ്പയുടേതും ഉമ്മയുടേയും, പ്രിയപ്പെട്ട ഒമ്പത് കണ്മണികളിലൊന്നായാണ് ട്രാൻസ്ജെൻഡർ ഷഫ്ന ഷാഫി പിറന്നു വീണത്. അസാധാരണത്വമൊന്നുമില്ലാതെ പിറന്ന എട്ടു പെൺമക്കൾക്കിടയിൽ ഉണ്ടായ ഏക ആൺതരി. ബാല്യവും കൗമാരവും യുവത്വവും വിവാഹവും പിന്നിട്ട് ഏറെക്കാലത്തിനു ശേഷം ഷാഫിയെന്ന ആൺ മകൻ ഷഫ്ന എന്ന പെണ്ണായി മാറി. ഇങ്ങനെയുള്ളവരെ അറിയാൻ സാധിച്ചിട്ടില്ലാത്തവർക്ക് അവരെക്കുറിച്ച് അറിയിച്ചു തരാനും നമ്മുടെ സ്വന്തം വീട്ടിലും ട്രാൻസ്ജെൻഡർ പിറക്കാമെന്ന തിരിച്ചറിവ് തരാനുമാണ് ഷഫ്നയുടെ കഥ ഇവിടെ പറഞ്ഞു തരുന്നത്. അല്ലാതെ ഇത് ” മറ്റെവിടെയോ സംഭവിക്കാവുന്ന മറ്റാരുടേയോ” […]