About author

ഫാസിൽ ഷാജഹാൻ

author

പത്രമേഖലയിൽ ഇരുപത്തിയൊന്നു വർഷത്തെ പരിചയ സമ്പന്നത. എഴുത്തുകാരൻ, വ്ലോഗർ, എഡിറ്റർ, ഫാമിലി കൗൺസിലർ, സംഘാടകൻ, അഭിനേതാവ്.

കരിയർ

കേരളത്തിലെ മുഖ്യധാരാ പത്രമായ മലയാള മനോരമയിലും മാധ്യമം ദിനപത്രത്തിലും തുടർന്ന് പതിനാലു വർഷത്തോളം ഖത്തറിലെ ഒന്നാംനിര ഇംഗ്ലീഷ്-അറബിദിന പത്രമായ ഗൾഫ്ടൈംസിലും ജോലി ചെയ്തു. ഒന്നാം റാങ്കോടെ പി എസ് സി പാസായി കുറച്ചുകാലം ഗവ: കോളേജിൽ പ്രൊഫസറായി സേവനമനുഷ്ഠിച്ചു. പ്രവാസ ജീവിതത്തിനു ശേഷം നാട്ടിൽ ബിസിനസ് മേഖലയിൽ തുടരുന്നു.

എഴുത്തുകൾ

ഏറെ വൈകിപ്പിറന്ന എകമകനെ ക്യാൻവാസ് ചെയ്തു രചിച്ച ആയിരക്കണക്കിന് പാരൻ്റിങ്ങ് രചനകൾ ഏറെ വായിക്കപ്പെട്ടു. ഇതിലൂടെ ഇദ്ദേഹത്തിൻ്റെ സഹധർമ്മിണിയും മകൻ റോവലും സോഷ്യൽ മീഡിയ പരിസരങ്ങൾക്ക് ഏറെ പരിചിതരാണ്.

പ്രശസ്ത പ്രഭാഷകൻ ഷൗക്കത്ത് സഹജോത്സുവിൻ്റെ ബെസ്റ്റ് സെല്ലിങ് പുസ്കമായ "ഹൃദയം തൊട്ടത്" എന്ന പുസ്തകത്തിൻ്റെ എഡിറ്റിങ് നിർവ്വഹിച്ചു. ട്രാൻസ്ജെൻഡറുകളെ പറ്റി എഴുതിയ ലേഖനങ്ങൾ ആ വിഭാഗത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ നീങ്ങാൻ സഹായിച്ചു. കലാമേഖലയിലെ ആയിരക്കണക്കിന് പ്രതിഭകളെ തൻ്റെ എഴുത്തുകളിലൂടെ പുറംലോകത്തെ പരിചയപ്പെടുത്തി.

സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും പെട്ട മനുഷ്യമനസ്സുകളിലേയ്ക്ക് തുറന്നു വെച്ച ജാലകമാണ് മിക്ക എഴുത്തുകളും. അതിന് ഉദാഹരണമാണ് താഴെ കൊടുത്ത ഇദ്ദേഹത്തിൻ്റെ ബയോ.

ആണെന്നും പെണ്ണെന്നും ഇല്ല.. കറുത്തവരെന്നും വെളുത്തവരെന്നും ഇല്ല.. പാവപ്പെട്ടവനെന്നും പണക്കാരനെന്നും ഇല്ല.. ദേശ ഭിന്നതകളില്ല ഭാഷാ ഭേദങ്ങളില്ല വലിപ്പച്ചെറുപ്പമില്ല ലിംഗ വൈജാത്യങ്ങളില്ല മതമില്ല ജാതിയില്ല രാഷട്രീയമില്ല ദേശീയതയില്ല വ്യത്യാസങ്ങളൊന്നുമില്ല അന്തരങ്ങളൊന്നുമേയില്ല ഹൃദയങ്ങളിലേയ്ക്കാണ് നിങ്ങൾ നോക്കുന്നത് എങ്കിൽ...

പ്രതീക്ഷയും പ്രചോദനവും പകരുന്നവയാണ് മിക്ക രചനകളും. സോഷ്യൽ മീഡിയ രചനകളിൽ മനശ്ശാസ്ത്രം, മാനവിക നിരീക്ഷണം, മതം, പാരൻ്റിങ്ങ്, നര്‍മ്മം/ ഹാസ്യം, ടെക്നോളജി, വോയിസ്‌ ഓവറുകള്‍, ഗദ്യങ്ങൾ, ഗാനരചന, കലാ പ്രവർത്തനം, വിവിധ വിഷയങ്ങളിലെ ലൈവുകള്‍ ,സിനിമ എന്നിങ്ങനെ വൈവിധ്യമാർന്ന വിഷയങ്ങൾ കൈകാര്യം ചെയ്തു ശ്രദ്ധ നേടി.

ഇതര കലാപ്രവർത്തനങ്ങൾ

ഉത്തരം പറയാതെ എന്ന ഒരു സിനിമയിലും ഷോർട്ട് ഫിലിമുകളിലും ആൽബത്തിലും അഭിനയിച്ചിട്ടുണ്ട്. വിവിധ ഗായകൻമാരെ ഉൾപ്പെടുത്തി നൂറു കണക്കിന് മെഹ്ഫിലുകൾ സംഘടിപ്പിച്ചു. കലാകാരൻമാരെ ഉൾപ്പെടുത്തി ഏതാനും ഗാനങ്ങളും പുറത്തിറക്കി. കുറച്ചുകാലം മാപ്പിള കലാ അക്കാദമി ഭാരവാഹിത്വം നിർവഹിച്ചു.

യാത്രാവിവരണങ്ങൾ

പോളണ്ട്, ജർമനി, ഉസ്ബെക്കിസ്താൻ, കസാക്കിസ്താൻ, ജോർജ്ജിയ, വിവിധ അറബ് രാജ്യങ്ങൾ, കാശ്മീർ അടക്കമുള്ള വിവിധ സംസ്ഥാനങ്ങൾ എന്നിവ സന്ദർശിച്ച് എഴുതിയ യാത്രാ രചനകളും ലൈവുകളും വ്യത്യസ്തത പുലർത്തുന്നവയായിരുന്നു.

വിദ്യാഭ്യാസം

നാലാം റാങ്കോടെ ഡിപ്ലോമ, എൻജീനിയറിംഗിൻ ഫസ്റ്റ് ക്ലാസ്, ജർമൻ കളർ മാനേജ്‌മന്റ്‌ സോഫ്റ്റ്‌വെയറുകളിൽ ISOസർട്ടിഫിക്കേഷൻ, ഇൻ്റർനാഷണൽ ന്യൂസ് പേപ്പർ വേദിയായ ഇഫ്രയുടെ സർട്ടിഫിക്കേഷൻ, റോയിട്ടർ-മെറ്റ സർട്ടിഫിക്കേഷൻ തുടങ്ങിയവയാണ് പ്രധാന കരിയർ നേട്ടങ്ങൾ.